കൊച്ചിയിലെ ബാറിൽ ഇന്ന് വൈകീട്ടോടെ വെടിവെപ്പ്. കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിന് പുറത്താണ് വെടിവെപ്പുണ്ടായത്. മദ്യപിച്ച് പുറത്തിറങ്ങിയവർ ഭിത്തിയിലേക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വെടിവെപ്പിന് കാരണമെന്താണെന്ന് പുറത്ത് വന്നിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള 2 പേരാണ് വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബാറിലെ CCTV ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
.jpeg)
Post a Comment