തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണയായി മലയാളികൾ ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളും ഓണത്തപ്പനുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികൾ. അതേസമയം സംസ്ഥാനത്താകെ ഇത്തവണ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. 12 ജില്ലകളിലും കനത്ത മഴയാണ് പ്രവചിച്ചിട്ടുണ്ട്.

Post a Comment