സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ആദ്യ കയാക്കിങ് ടൂറിസം കേന്ദ്രത്തിന് കണ്ണൂര്‍ കാട്ടാമ്ബള്ളിയില്‍ തുടക്കമായി.
ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന 1.79 കോടി രൂപ ചെലവിലാണ് കയാക്കിങ് ടൂറിസം സെന്റര്‍ നിര്‍മ്മിച്ചത്. വാട്ടര്‍ ലെവല്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വാട്ടര്‍ ടാക്സി, കുട്ടികള്‍ക്കുള്ള പെഡല്‍ ബോട്ട്, ഇംഫാറ്റിബിള്‍ ബോട്ടുകള്‍ ഉപയോഗിച്ചുള്ള റൈഡ് (മുകളില്‍ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബര്‍ബോട്ടുകള്‍) തുടങ്ങി 30 കയാക്കിങ് യൂണിറ്റുകള്‍ ഇവിടെ സജീകരിച്ചിട്ടുണ്ട്.
പൂര്‍ണമായും വെള്ളത്തില്‍ സജ്ജമാക്കിയ കയാക്കിങ് പാര്‍ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
ചൈനയില്‍ നിന്നുള്ള ബംബര്‍ കാറാണ് ഇതിന് ഉപയോഗിച്ചത്. ഫ്‌ളോട്ടിങ് നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ഭക്ഷണശാല, ദോശ കോര്‍ണര്‍, ജ്യൂസ് കോര്‍ണര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇവിടെ കയാക്ക് സ്റ്റോര്‍, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇന്‍ഫാന്റിബില്‍ ബോട്ടുകള്‍ എന്നിവയാണുള്ളത്. ചുറ്റുമതില്‍, സൗരവിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ലാന്‍ഡ്സ്‌കേപ്പിങ്, പാര്‍ക്കിങ് ഏരിയ, ഇന്റര്‍ലോക്കിങ്, ഫ്ളോട്ടിങ് ബോട്ട് ജെട്ടി എന്നിവയും ഒരുക്കി. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവര്‍ത്തനം.

Post a Comment