കണ്ണൂര്‍: ഡ്രൈവിങ് ലൈസന്‍സ്, വാഹന റജിസ്ട്രേഷന്‍, വാഹന കൈമാറ്റം തുടങ്ങി വാഹനസംബന്ധമായ 58 സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനായി.
ആധാര്‍ അധിഷ്ഠിതമാണ് സേവനങ്ങള്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ആര്‍ടി ഓഫിസില്‍ പോകാതെ parivahan.gov.in വെബ്സൈറ്റ് വഴിയോ mParivahan മൊബൈല്‍ ആപ് വഴിയോ സേവനങ്ങള്‍ തേടാം.
ലേണേഴ്സ് ലൈസന്‍സ് അപേക്ഷ, ലേണേഴ്സ്/ഡ്രൈവിങ് ലൈസന്‍സിലെ പേര്, വിലാസം, ഫോട്ടോ, ഒപ്പ്, ബയോമെട്രിക്സ് എന്നിവ മാറ്റല്‍, ഡ്യൂപ്ലിക്കറ്റ് ലേണേഴ്സ് ലൈസന്‍സ്/ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലാത്ത ലൈസന്‍സ് പുതുക്കല്‍, നിലവിലുള്ള ലൈസന്‍സിനു പകരം പുതിയത് എടുക്കല്‍, ഡിഫന്‍സ് ഡ്രൈവിങ് ലൈസന്‍സ്, പബ്ലിക് സര്‍വീസ് വെഹിക്കിള്‍ ബാഡ്ജ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, കണ്ടക്ടര്‍ ലൈസന്‍സിലെ വിവരങ്ങളില്‍ മാറ്റംവരുത്തല്‍, വാഹനങ്ങളുടെ താല്‍ക്കാലിക റജിസ്ട്രേഷനും സ്ഥിരം റജിസ്ട്രേഷനും, റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് അടയ്ക്കല്‍, റജിസ്ട്രേഷനുള്ള എന്‍ഒസി, ആര്‍സി ബുക്കിലെ വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, പുതിയ പെര്‍മിറ്റ്, ഡ്യൂപ്ലിക്കറ്റ് പെര്‍മിറ്റ്, പെര്‍മിറ്റ് സറണ്ടര്‍, താല്‍ക്കാലിക പെര്‍മിറ്റ്, ഡ്യൂപ്ലിക്കറ്റ് ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് ഓണ്‍ലൈനായി ലഭിക്കുന്ന സേവനങ്ങള്‍.

Post a Comment