കാര്‍ കഴുകുമ്പോള്‍ ഷോക്കേറ്റ് എന്‍ജിനിയര്‍ മരിച്ചു

 


ശ്രീകൃഷ്ണപുരം(പാലക്കാട്): വാട്ടര്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് കാര്‍ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി.ജോയ് (28) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന്‍ റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. നാട്ടുകാരും റിന്റോയും ചേര്‍ന്ന് മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.

കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായ റിനോ വെള്ളിയാഴ്ചയാണ് അവധിയില്‍ വന്നത്. വിവാഹനിശ്ചയത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

Post a Comment

Previous Post Next Post