നിയമസഭാ കയ്യാങ്കളി കേസ്: ഇപി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും

 


നിയമസഭാ കയ്യാങ്കളി കേസിൽ ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ 5 പ്രതികൾ തിരുവനന്തപുരം സിജെഎം കോടതിയിൽ നേരത്തേ ഹാജരായിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്.

Post a Comment

Previous Post Next Post