സം​വി​ധാ​യ​ക​ൻ അ​ശോ​ക​ൻ അ​ന്ത​രി​ച്ചു

 


കൊ​ച്ചി: സി​നി​മ സം​വി​ധാ​യ​ക​നും ഐ​ടി വ്യ​വ​സാ​യ സം​രം​ഭ​ക​നു​മാ​യ രാ​മ​ൻ അ​ശോ​ക് കു​മാ​ർ (60) അ​ന്ത​രി​ച്ചു. കൊ​ച്ചി ലേ​ക്ഷോ​ർ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി 7:50നാ​യി​രു​ന്നു അ​ന്ത്യം. അ​ശോ​ക​ൻ എ​ന്ന പേ​രി​ലാ​ണ് ച​ല​ച്ചി​ത്ര സം​വി​ധാ​ന രം​ഗ​ത്തു പ്ര​ശ​സ്ത​നാ​യ​ത്.


വ​ർ​ണം, ആ​ചാ​ര്യ​ൻ എ​ന്നി​വ​യാ​ണ് അ​ശോ​ക​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ൾ. അ ​ശോ​ക​ൻ- താ​ഹ കൂ​ട്ടു​കെ​ട്ടി​ൽ സാ​ന്ദ്രം, മൂ​ക്കി​ല്ലാ​രാ​ജ്യ​ത്ത് എ​ന്നീ സം​വി​ധാ​നം ചെ​യ്തു. ശ​ശി​കു​മാ​റി നൊ​പ്പം നൂ​റോ​ളം സി​നി​മ​ക​ൾ​ക്ക് സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു.


ഏ​റെ കാ​ല​മാ​യി സിം​ഗ​പ്പൂ​രി​ലാ​യി​രു​ന്നു താ​മ​സം. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: സീ​ത. മ​ക​ൾ: അ​ഭി​രാ​മി ( ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി).

Post a Comment

Previous Post Next Post