ബിജെപി നേതാവും കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയില്‍ ശുചി മുറിയില്‍ കുഴഞ്ഞ് വീണ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയുടെ മരണത്തില്‍ അനുശോചിച്ചു.

Post a Comment