ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു



മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി(54) വാഹനാപകടത്തില്‍ മരിച്ചു.

മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ പാല്‍ഘര്‍ ചരോട്ടിയിലുണ്ടായ അപകടത്തിലാണ് മിസ്ത്രി മരിച്ചത്.

ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രിയുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് 3.15നും 3.30നുമിടയിലാണ് അപകടമുണ്ടായത്. കാറില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘം സഞ്ചരിച്ച ബെന്‍സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ആറാം ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബര്‍ വരെ പദവിയില്‍ തുടര്‍ന്നു.

Post a Comment

Previous Post Next Post