ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍. രാത്രി 7:30 ന് ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം.
ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് പരമ്ബരാഗത വൈരികള്‍ മുഖാമുഖം വരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ വിജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ഒരുക്കം. ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവും ബോളിംഗില്‍ ഭുവനേശ്വര്‍ കുമാറും മിന്നും ഫോമിലാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൌണ്ട് പ്രകടനവും ടീമിന്റെ കരുത്ത് കൂട്ടുന്നുണ്ട്. കെ എല്‍ രാഹുല്‍ കൂടി ഫോം വീണ്ടെടുത്താല്‍ വന്‍ സ്കോര്‍ ടീം ഇന്ത്യക്ക് പ്രയാസകരമാകില്ല.

Post a Comment