ഓൺലൈൻ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായിപരാതി; കർശന നടപടിയെന്ന് പഞ്ചായത്ത്



ആലക്കോട്: പഞ്ചായത്തുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്ക് ഒരു
വിഭാഗം ജനസേവന കേന്ദ്രങ്ങൾ അമിത
നിരക്ക് ഈടാക്കുന്നതായി പരാതി. ആലക്കോട് പഞ്ചായത്തിലാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. ജനങ്ങൾക്ക് പഞ്ചായത്തുകൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നിന്ന്ല ഭിക്കേണ്ട സേവനങ്ങൾ സുതാര്യമായും കാലതാമസമില്ലാതെയും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജനസേവന കേന്ദ്രങ്ങൾ മുഖാന്തരം ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തിയത്. സേവനങ്ങളുമായി ബന്ധപ്പെട്ട് നിശ്ചിത ഫീസും സർക്കാർ നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് ഓൺലൈൻ സേവനങ്ങളുടെ മറവിൽ ചില സ്ഥാപനങ്ങൾ ജനങ്ങളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നാണ് ആക്ഷേപം. 50 രൂപ ആവശ്യമുള്ള സ്ഥാനത്ത് 350രൂപ വരെ പോലും അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഈടാക്കിയത് അടക്കമുള്ള ഒട്ടേറെ പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ലഭിച്ചിരിക്കുന്നത്. ഇത്തരം പരാതികൾ വ്യാപകമായ സാഹചര്യത്തിൽ അമിത നിരക്ക് ഈടാക്കുന്ന നടപടികൾ തുടർന്നാൽ അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post