ഓണാവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസുകള്‍.
മിക്ക സ്വകാര്യ ബസുകളും വിമാന ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഉത്സവ സീസണില്‍ നിരക്ക് വര്‍ദ്ധനവ് സാധാരണമാണെങ്കിലും കൊള്ള തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബെംഗളൂരുവിലെ മലയാളികള്‍ ഓണത്തിന് കാണം വിറ്റും ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളികളില്‍ നിന്ന് ലാഭം കൊയ്യുകയാണ് സ്വകാര്യ ബസുകള്‍. ഈ മാസം ആറിന് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള ടിക്കറ്റിന് 3,500 രൂപയാണ് നിരക്ക്. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.
കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസ് ചാര്‍ജ് 2100 രൂപയാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും കേരള-കര്‍ണാടക ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സ്വകാര്യ ബസുകള്‍. ഉത്സവ സീസണില്‍ തോന്നുന്നതുപോലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നത് ബെംഗളൂരുവിലെ മലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.

Post a Comment