തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവും ഇന്ന് വിവാഹിതരാകും. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കുചേരാനായി എത്തും. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

Post a Comment