നെഹ്റു ട്രോഫി വളളംകളി ഇന്ന്

 


68ാം നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളം കളി ഉദ്ഘാടനം ചെയ്യും. 9 വിഭാഗങ്ങളിലായി 77 വള്ളങ്ങൾ പുന്നമടക്കായലിൽ ഇറങ്ങും. ഇതിൽ 20 വള്ളങ്ങൾ ചുണ്ടൻ വിഭാഗത്തിൽ ആണ്. അഞ്ച് ഹീറ്റ്സുകളാണ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ ഉണ്ടാവുക. രാവിലെ 11ന് ചെറു വള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾ തുടങ്ങും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഈ സീസൺ തുടക്കം കൂടിയാണ് നെഹ്റു ട്രോഫി വള്ളംകളി.

Post a Comment

Previous Post Next Post