ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയില്‍ പുതിയ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുന്നതിന് സജീവ് ജോസഫ് എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലന് നിവേദനം നല്കി.
കരുവഞ്ചാല്‍- കുറ്റിപ്പുഴ-ചാണോക്കുണ്ട്- തടിക്കടവ്-നെല്ലിപ്പാറ റോഡ്, പൊടിക്കളം- മടമ്പം-പാറക്കടവ് എന്നീ റോഡുകള്‍ നവീകരിക്കുന്നതിനും ഇരിക്കൂറില്‍ പുതിയ പാലം നിര്‍മിക്കുന്നതിനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ പൊതുമരാമത്ത് റോഡുകള്‍ ഉള്ള നിയോജകമണ്ഡലം എന്ന നിലയില്‍ നിരവധി റോഡുകളുടെ ശോചനീയാവസ്ഥ സജീവ് ജോസഫ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.കൂടുതല്‍ തുക വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കിഫ്ബിയില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിച്ച് വരുന്നതായി മന്ത്രി അറിയിച്ചു.
%20(5).jpeg)
Post a Comment