യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍.

സംഭവശേഷം തമിഴ്നാട്ടിലേക്കു രക്ഷപ്പെട്ട പ്രതികള്‍ സേലത്തെ ഒരു വീട്ടിലെ കൃഷിസ്ഥലത്ത് ജോലി ചെയ്തുവരവെയാണ് പിടിയിലായത്.

യുവതിയുടെ ബന്ധുവും തമിഴ്നാട് ഈറോഡ് സ്വദേശിനിയുമായ മലര്‍ (26), നീലേശ്വരം താനക്കര വിജേഷ് (28), നീലേശ്വരം പേരോല്‍ സ്വദേശി എം. മുസ്തഫ (42) എന്നിവരെയാണ് സിറ്റി പൊലീസ് ​പിടികൂടിയത്.

ആഗസ്റ്റ് 27നാണ് 32കാരിയായ യുതിയെ ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. യുവതിയെ പിടിയിലായ മലര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെ മഴ കാരണം കാഞ്ഞിരയിലുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. അവിടെവെച്ച്‌ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷമായിരുന്നു പീഡനം.

Post a Comment

Previous Post Next Post