സംസ്ഥാനത്ത് ഇന്നും മഴ കനക്കും

 


സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളില്‍ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ മഴ ശക്തമാകുന്നതിന്റെ കാരണം.

Post a Comment

Previous Post Next Post