കൊച്ചി: ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നഷ്ടപരിഹാരം കെട്ടിവച്ചതിന് ശേഷമേ ജാമ്യം നൽകാവു എന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം ഈടാക്കാനാകാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചു. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
Post a Comment