മങ്കയത്ത് മലവെള്ളപ്പാച്ചില്‍പെട്ട കുട്ടി മരിച്ചു




തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടി മരിച്ചു. ആറു വയസുകാരി അയിറയാണ് മരിച്ചത്.

കുട്ടിയുടെ അമ്മക്കായുള്ള തിരച്ചില്‍ തുടരുന്നു. നേരത്തെ അമ്മയേയും കുട്ടിയേയും കാണാതായെങ്കിലും കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റര്‍ അകലെ നിന്നാണ് അയിറയെ കണ്ടെത്തിയത്. ഉടനെ പ്രാഥമിക ശ്രൂശകള്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.

മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാണാതായ അമ്മയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post