സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു



സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. രാജ്യവ്യാപകമായി നടന്ന റെയ്‌ഡില്‍ 106 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post