തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു

 


കോട്ടയം: പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്കാണ് മരണത്തിന് കീഴടങ്ങിയത്.

ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രണ്ടുദിവസം മുമ്ബ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പേവിഷബാധക്കെതിരായ വാക്സിന്‍ എടുത്തിട്ടും കുട്ടിയുടെ ആരോ​ഗ്യാവസ്ഥ ​ഗുരുതരമാകുകയായിരുന്നു. അതേസമയം, അഭിരാമിയുടെ പേവിഷബാധ സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിക്കാനാവു.

Post a Comment

Previous Post Next Post