നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്; 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

 


സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്. 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും വ്യാപക മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Post a Comment

Previous Post Next Post