ആലക്കോട്: മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി മൽസരത്തിൽ കേരള ടീം സ്വർണ മെഡൽ നേടിയപ്പോൾ ടീമിൽ അംഗങ്ങളായ മലയോരത്ത് നിന്നുള്ള താരങ്ങൾ നാടിന്റെ അഭിമാനമായി. വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികളായ അലീഷ ബേബിയും
അന്നാ സാൻഡിയ ഷിബുവുമാണ് വായാട്ടുപറമ്പിന്റെ അഭിമാനതാരങ്ങളായത്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ സമാപിച്ച് ദേശീയ വടംവലി മൽസരത്തിലാണ് കേരള ടീം സ്വർണ
മെഡൽ നേടിയത്. അലീഷയും അന്നാ
സാൻഡിയയും അടക്കം മലയോരത്ത്
നിന്നുള്ള താരങ്ങളാണ് അഭിമാന വിജയ
ത്തിൽ നിർണ്ണായക പങ്കുവഹിച്ചത്. വായാട്ടുപറമ്പ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അലീഷ താവുകുന്നിലെ പൂക്കൊമ്പിൽ
ബേബിയുടെയും ഷീലയുടെയും മകളാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അന്നാ സാൻഡിയ വെള്ളാട്ടെ ചിറ്റടിയിൽ ഷിബുവിന്റെയും ജോബിനയുടെയും മകളാണ്. സ്വർണ
മെഡൽ നേടി തിരിച്ചെത്തുന്ന ഇരുവർക്കും ഇന്ന് രാവിലെ വായാട്ടുപറമ്പ് സെന്റ്
ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ നേതൃത്വത്തിൽ വരവേൽപ്പ് നൽകുന്നുണ്ട്.

Post a Comment