കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും 500 രൂപ മുടക്കി ലോട്ടറി എടുത്തത്.
ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്ബറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെട്ട ടിക്കറ്റുകളില്‍ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്ബരകളിലുള്ള അതേ നമ്ബര്‍ ടിക്കറ്റുകള്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

Post a Comment