ആലക്കോട്: മലയോര മേഖലയുടെ പ്രകൃതിഭംഗിയും കാർഷിക ജീവിത ങ്ങളും കോർത്തിണക്കി പൂർണ്ണമായും
കണ്ണൂരിലും മലയോരങ്ങളിലു
മായി ചിത്രീകരിച്ച് പാൽ
ജാൻവർ' ഇന്ന് തിയേറ്ററുക
ളിൽ റിലീസ് ചെയ്യുന്നു. ഇരിട്ടി
പടിയൂർ സ്വദേശി സംഗീത് പി.
രാജനാണ് സിനിമയുടെ സംവി
ധായകൻ. പൈതൽമല, കുടി
യാൻ മല, ഉളിക്കൽ, ഇരിട്ടി തുട
ങ്ങിയ മലയോര പ്രദേശങ്ങളിലും കണ്ണൂർ ടൗണിലുമായാണ് പാൽതു ജാൻവർ ചിത്രീകരിച്ചത്.പൈതൽമല അടക്കമുള്ള മലയോരത്തിന്റെ മനോഹാരിതക്ക്
ഏറെ പ്രാമുഖ്യം നൽകിയുള്ള
സിനിമ ക്ഷീര കർഷകർ അടക്ക
മുള്ള കാർഷികമേഖലയുടെ
ജീവിതം പറയുന്നതാണ്.ബേസിൽ ജോസഫാണ് നായകൻ. ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുനേഷ്, ജയാകു
റുപ്പ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാഹിത്യ
അക്കാദമി പുരസ്ക്കാര ജേതാവായ കഥാകൃത്ത് വിനോയി തോമ
സ്, അനീഷ് അജ്ജലി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചത്.
സിനിമയുടെ അണിയറയിലുള്ളവരിൽ ഏറെ പേരും മലയോരത്തു
നിന്നുള്ളവരാണെന്നതും പാൽതു ജാൻവറിന്റെ പ്രത്യേകതയാണ്.

Post a Comment