കണ്ണൂർ ചക്കരക്കൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. നിർമാണത്തിലിരുന്ന ഓഫീസിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേരുന്ന ഓഫീസാണിത്. എന്നാൽ ബോംബാക്രമണം നടക്കുന്ന സമയത്ത് ഓഫീസിൽ പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല. 2 നാടൻ ബോംബുകളാണ് ഓഫീസിന് നേരെ എറിഞ്ഞതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Post a Comment