ഡിഎംകെ നേതാവായ പഞ്ചായത്തംഗത്തെ മദ്യവില്‍പനക്കാരി വെട്ടിക്കൊന്നു. ചെന്നൈ താമ്പരത്തിന് സമീപമുള്ള സോമന്‍ഗളത്തായിരുന്നു സംഭവം. ഡിഎംകെയുടെ പ്രാദേശിക നേതാവായ സതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. സോമന്‍ഗളത്ത് മദ്യവില്‍പന നടത്തുന്ന ലോകേശ്വരിയെന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗമായ സതീഷ് മദ്യവിൽപനക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.
Post a Comment