മലയോര ഹെെവേയിലെ ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ നിർമാണം: തടസ്സങ്ങൾ നീങ്ങുന്നു

 


ആലക്കോട് : കരുവൻചാൽ, ആലക്കോട് പാലങ്ങളുടെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. ആലക്കോട് പാലം നിർമാണവുമായി ബന്ധപ്പെട്ട കോടതിവിധിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരന്റെ തർക്കഭാഗം ഒഴിവാക്കി നിർമാണം തുടങ്ങാൻ പൊതുമരാമത്തുവകുപ്പ് കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്. പ്രവൃത്തി നടത്താവുന്ന ഭാഗം സർവേ ചെയ്ത് രേഖപ്പെടുത്തി നൽകണമെന്നും പ്രവൃത്തി ഉടൻ പുന:രാരംഭിക്കാമെന്നും കരാറുകരൻ പൊതുമരാമത്തുവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

പ്രവൃത്തി നടത്താവുന്ന ഭാഗം അടയാളപ്പെടുത്തി നൽകണമെന്ന് പൊതുമരാമത്തുവകുപ്പ് താലൂക്ക് തഹസിൽദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നുമാസത്തിനകം കേസിൽ തീർപ്പുണ്ടാകണമെന്നാണ് പയ്യന്നൂർ കോടതി കീഴ്‌കോടതിയോട്‌ നിർദേശിച്ചത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ അനുവദനീയ ഭാഗത്തെ പ്രവൃത്തി ഉടൻ തുടങ്ങണമെന്ന് സജീവ് ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു.

തർക്കങ്ങളുടെ പേരിൽ പാലംപണി അനിശ്ചിതമായി നീളരുതെന്ന് അേദ്ദഹം പറഞ്ഞു.

ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ജനകീയസമിതി കൺവീനറും പഞ്ചായത്തംഗവുമായ കെ.പി.സാബു ആവശ്യപ്പെട്ടു.

കരുവൻചാൽ പാലം നിർമാണക്കരാർ നൽകിയിട്ടുള്ള കരാറുകാരൻ ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.



Post a Comment

Previous Post Next Post