എം ബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

 


തിരുവനന്തപുരം | പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ രാജിവെച്ച മന്ത്രിസ്ഥാനം എം ബി രാജേഷ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ഏറ്റെടുക്കും.

രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത എക്‌സൈസ്, തദ്ദേശ വകുപ്പുകള്‍ എം ബി രാജേഷിന് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വകുപ്പ് ഏതാണെന്നത് സംബന്ധിച്ച്‌ പ്രതികരിക്കാന്‍ രാജേഷ് തയ്യാറായിട്ടില്ല.

എം ബി രാജേഷ് ഒഴിന്ന സ്പീക്കര്‍ സ്ഥാനം തലശ്ശേരി എം എല്‍ എ എ എന്‍ ഷംസീറും ഏറ്റെടുക്കും. അതേസമയം, സജി ചെറിയാന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം.

ഗോവിന്ദന്‍ രാജിവച്ചതോടെ കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാല്‍ സ്പീക്കറായി ജില്ലയില്‍നിന്നുള്ള ജനപ്രതിനിധിയെ നിയമിക്കാന്‍ തീരുമാനിച്ചതാണ് ഷംസീറിന് അനുഗ്രഹമായത്. മന്ത്രിസഭയില്‍ വന്‍അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഇത് തള്ളിയിരുന്നു.

Post a Comment

Previous Post Next Post