തിരുവനന്തപുരം: എം.ബി. രാജേഷ് എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, മന്ത്രിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.വി. ഗോവിന്ദന് മന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് നിയമസഭ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിയാക്കാന്‍ സിപിഎം തീരുമാനിച്ചത്. തൃത്താലയില്‍ നിന്നുള്ള എംഎൽഎയാണ് എം.ബി.രാജേഷ്.

Post a Comment