കോട്ടയം : തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വെട്ടികുളം സ്വദേശിയായ സിറില്‍ (35 ) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടമായി കാര്‍ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് നിഗമനം. സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് കാര്‍ മറിഞ്ഞത്.
ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴ കാരണം തോട്ടില്‍ നീരൊഴുക്ക് ശക്തമായിരുന്നു.കലങ്ങി മറിഞ്ഞ് ഒഴുകിയ തോട്ടില്‍ കാര്‍ വീണത് ആരും അറിഞ്ഞിരുന്നില്ല.
മൃതദേഹം കാറിന്‍റെ പിന്‍സീറ്റിലേക്ക് മറിഞ്ഞ നിലയിലായിരുന്നു.തിടനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment