തൃശൂർ പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതി(75)യാണ് മകൻ മനോജിന്റെ ആക്രമണത്തെ തുടർന്ന് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റിരുന്ന ശ്രീമതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.
Post a Comment