തളിപ്പറമ്പ് കുറ്റിക്കോലിലെ ബസ് അപകടം : ക്ഷമ ചോദിച്ച്‌ മാധവി ബസ് മാനേജ്‌മെന്റ്



കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ക്ഷമാപണവുമായി മാധവി ബസ് മാനേജ്‌മെന്റ്.

ഫേസ്ബുക്കിലൂടെയാണ് ഏവരോടും ക്ഷമാപണം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പലഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. മത്സര ഓട്ടത്തെ തുടര്‍ന്ന് മാധവി ബസ് പലതവണ അപകടത്തിനിടയാക്കിയ സാഹചര്യത്തിലാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരണവുമായി എത്തിയത്.

കഴിഞ്ഞ ദിവസം തളിപ്പറമ്ബ് വെച്ച്‌ ഉണ്ടായ അപകടം നിങ്ങളെ എല്ലാവരെ പോലെ ഞങ്ങള്‍ക്കും ഒരുപാടു വേദന ഉള്ളതാണ്.

അറിയാതെയോ അറിഞ്ഞുകൊണ്ടു ഒരു കുടുംബത്തിന്റെ നഷ്ടത്തിന് കാരണം ആയതില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു.

തളിപ്പറമ്ബ് പോലീസുമായി അന്വേഷണത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കും

തെറ്റ് ആരുടെ ഭാഗത്താണെങ്കിലും അതിനുള്ള നിയമപരമായ ശിക്ഷ ലഭിക്കട്ടെ

നിങ്ങള്‍ പലരും ആരോപിക്കുന്ന പോലെ മത്സര ഓട്ടത്തിന് നിര്ബന്ധിക്കലോ കളക്ഷന്‍ കുറഞ്ഞാല്‍ ജീവനക്കാരെ ആക്ഷേപിക്കുന്ന ഒരു രീതിയല്ല പകരം തട്ടാതെയും മുട്ടാതെയും വൈകീട്ട് 10 ലിറ്റര്‍ ഡീസല്‍ എങ്കിലും ലാഭിച്ചു വണ്ടി ഓടിക്കാന്‍ നിര്ബന്ധിക്കുന്നവര്‍ ആണ് ഞങ്ങള്‍.

ഡ്രൈവിംഗ് കള്‍ച്ചര്‍ നിരീക്ഷിക്കാന്‍ നിലവില്‍ 3 ബസ്സുകളില്‍ cctv ക്യാമറ ഉണ്ട്.

മറ്റു ബസ്സുകളിലും സ്ഥാപിക്കുകയാണ്. നല്ലൊരു ഡ്രൈവിംഗ് കള്‍ച്ചര്‍ ഉണ്ടാക്കി എടുക്കുവാന്‍ ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിക്കും.

ക്രിമിനല്‍ സ്വഭാവം ഉള്ള ജീവനക്കാരെ ജോലിക്ക് എടുക്കാറില്ല.

ഡ്രൈവിംഗ് രീതിയെ പറ്റി പരാതി ഉണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഇന്‍ഫര്‍മേഷന്‍ തരാന്‍ ഉള്ള ക്രമീകരണങ്ങള്‍ നടത്തും.

നിലവില്‍ 8 ബസ്സുകള്‍ 24 ട്രിപ്പ് കണ്ണൂര്‍ പയ്യന്നൂര്‍ സര്‍വീസ് നടത്തുന്നുണ്ട്. വൈകാതെ തന്നെ ബസ്സുകളുടെ എണ്ണം കുറച്ചു കൊണ്ട് 4 വരി പാതയുടെ ജോലി പൂര്‍ത്തി ആവുന്നത് വരെ സര്‍വീസ് ന്‍റെ എണ്ണം വെട്ടി ചുരുക്കുകയാണ് ഞങ്ങള്‍.

ഒന്നുകൂടെ ക്ഷമ ചോദിച്ചു കൊണ്ട്

മാനേജ്‌മന്റ്

Madhavi Motors

Post a Comment

Previous Post Next Post