കുഞ്ചാക്കോ ബോബന്‍ നായകനായ രതീഷ് ബാലകൃഷ്ണന്‍ പോതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.
സിനിമ ബോക്സ് ഓഫീസില്‍ 50 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സെപ്റ്റംബര്‍ 8ന് സ്ട്രീമിംഗ് ആരംഭിക്കും.
ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന്‍ തൊട്ടുമുമ്ബ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പരസ്യം ഇടത് സൈബര്‍ വിംഗുകള്‍ രാഷ്ട്രീയവത്കരിക്കുകയും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.
ആദ്യ ദിനം 1.25 കോടി രൂപയാണ് ചിത്രം നേടിയത്. ഓഗസ്റ്റ് 18 മുതല്‍ ജിസിസി കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Post a Comment