തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.
ജനങ്ങള്‍ക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല. ഉല്‍പ്പന്നങ്ങളുടെ കുറവുണ്ടായാല്‍ അത് മാറ്റി നല്‍കും.
കിറ്റ് വിതരണം 71 ശതമാനം പൂര്‍ത്തിയായി. റാഗിപ്പൊടിയും കാബോളിക്ക് കടലയും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാനാകും. അടുത്ത മാസം മുതല്‍ ഇത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകള്‍ക്കും തുടക്കമായിരുന്നു. തിരുവനന്തപുരത്തെ മെട്രോ ഫെയര്‍ ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മെട്രോ ഫെയറുകള്‍ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയര്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലും ഉദ്ഘാടനം ചെയ്തിരുന്നു.
മറ്റ് ജില്ലാ ആസ്ഥാനങ്ങളില്‍ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിര്‍വഹിച്ചു. മില്‍മ, മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങള്‍, ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍ എന്നിവ ഓണം ഫെയറിലൂടെ വിതരണത്തിനെത്തും.

Post a Comment