പെരുമാതുറയില്‍ ബോട്ട് മറിഞ്ഞു; 2 മരണം, 20 പേരെ കാണാനില്ല

 


തിരുവനന്തപുരം: പെരുമാതുറയില് ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരണം 2 ആയി.

വര്‍ക്കല സ്വദേശി ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. വലിയ തിരയില്പ്പെട്ട് ബോട്ട് മറിയുകയായിരുന്നു.

25 പേര് ബോട്ടിലുണ്ടായിരുന്നു. 20 പേരെ കാണാനില്ല. 4 പേര് നീന്തി രക്ഷപ്പെട്ടു. അതില് ഒരാളുടെ നില ഗുരുതരമാണ്. കരയിലെത്തിയ എല്ലാവരെയും പ്രാഥമിക ചികിത്സ നല്കിയ ശേഷം ചിറയിന്കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തിരയില്പ്പെട്ട് ബോട്ട് പൂര്ണമായി മറിഞ്ഞു. അഞ്ച് തെങ്ങ് ഹാര്ബറില്നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റല് പോലിസുമാണ് രക്ഷാപ്രവര്ത്തനം നടത്തുന്നത്. സംസ്ഥാനത്തെ മധ്യ - തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post