മലയോര ഹൈവേയിൽ അപകടങ്ങൾ കൂടുന്നു; കല്ലംകോട് കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മാലക്കല്ല് സ്വദേശി മരിച്ചു

  





ചെറുപുഴ : മലയോര ഹൈവേയിൽ മഞ്ഞക്കാട് കല്ലംകോട് കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മാലക്കല്ല് സ്വദേശി ഷിജു എബ്രഹാം (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

ഇദ്ദേഹത്തിൻ്റെ മകനും കാറിൽ ഉണ്ടായിരുന്നു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരിച്ച് വരവെ ഷിജു ഓടിച്ചിരുന്ന കാർ ബ്രേയ്ക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട്.

Post a Comment

Previous Post Next Post