കോഴിക്കോട് നഗരത്തിലെ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമില്‍ അഗ്നിബാധ: പത്ത് വണ്ടികള്‍ പൂര്‍ണമായി കത്തി നശിച്ചു

 


കോഴിക്കോട്: കോഴിക്കാട് നഗരത്തില്‍ ഇലക്‌ട്രിക്ക് ഷോറൂമിലുണ്ടായ അഗ്നിബാധ ആശങ്ക പടര്‍ത്തി. വയനാട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്.


ഉച്ചയോടെയായിരുന്നു സംഭവം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്കൂട്ടറിന്‍്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.

ബാറ്ററി പൊട്ടിത്തെറിച്ചതോടെ സര്‍വ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകള്‍ക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകള്‍ പൂര്‍ണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്ന നിഗമനം.

Post a Comment

Previous Post Next Post