ന്യൂഡൽഹി: ഇ-കൊമേഴ്സ് കന്പനിയായ ഫ്ലിപ്പ്കാർട്ടിന് പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സിസിപിഎ). മാനദണ്ഡങ്ങൾ ലംഘിച്ച് ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
ഉപഭോക്താക്കളുടെ അവകാശം ലംഘിച്ച് എന്നു ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. നിലവാരമില്ലെന്നു കണ്ടെത്തിയ പ്രഷർ കുക്കറുകൾ വാങ്ങിയ 598 ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കാനും സിസിപിഎ നിർദേശിച്ചു.
പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും ഉപഭോക്താക്കൾക്ക് അവയുടെ വില തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്കാർട്ടിനോട് സിസിപിഎ നിർദ്ദേശിച്ചു.
%20(10).jpeg)
%20(10).jpeg)
Post a Comment