ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് 1.5 ശതമാനം പലിശ ഇളവ്; ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍



ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് 1.5 ശതമാനം പലിശ ഇളവ്; ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍

കടക്കെണിയില്‍ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം 1.5 ശതമാനം പലിശ ഇളവ് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. 2022-23, 2024-25 സാമ്ബത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കര്‍ഷകര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

നടപടി കാര്‍ഷിക വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ബാങ്കുകളുടെ സാമ്ബത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കാന്‍ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post