പാനൂരില്‍നിന്നു കാണാതായ വ്യവസായ ദമ്പതികളെ കണ്ടെത്തി

 


കണ്ണൂര്‍: പാനൂരില്‍നിന്നു കാണാതായ വ്യവസായ ദമ്ബതികളെ കണ്ടെത്തി. താഴെ ചമ്ബാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്ബത്തൂരില്‍നിന്നാണു കണ്ടെത്തിയത്.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചത്.

ഇന്നലെ രാത്രിയോടെ തന്നെ ഇവര്‍ കോയമ്ബത്തൂര്‍ ടവര്‍ ലൊക്കേഷനില്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നു. എന്നാല്‍ കണ്ടെത്താന്‍ പൊലീസിനായില്ല.

ഇന്നു പുലര്‍ച്ചെ ആറോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ പത്തോടെ കോയമ്ബത്തൂരില്‍നിന്ന് തലശേരിയില്‍ എത്തിക്കും.

Post a Comment

Previous Post Next Post