സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത,പാലക്കാട്,കണ്ണൂര്‍,മലപ്പുറം ജില്ലകളില്‍ മലവെള്ള പാച്ചില്‍

 


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വടക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴ ആയിരുന്നു. എന്നാല്‍ രാവിലയോടെ മഴയ്ക്ക് ശമനം ഉണ്ട്. കണ്ണൂര്‍ ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു . കൊട്ടിയൂരില്‍ ഉരുള്‍ പൊട്ടിയതാകാം ബാവലി പുഴയിലെ ജല നിരപ്പ് ഉയരാന്‍ കാരണം.പല വീടുകളിലും വെള്ളം കയറി. ഈ പ്രദേശത്തെ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൂടരഞ്ഞി ഉറുമി പുഴയില്‍ പെട്ട 5പേരെ രക്ഷപ്പെടുത്തി. ഇവര്‍ സ്ഥലം കാണാന്‍ പാറപ്പുറത്തെത്തിയ നേരത്താണ് മലവെള്ള പാച്ചില്‍ ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ശേഷം ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു. പാലക്കാട് തിരുവിഴാംകുന്നിലും മലപ്പുറം കരുവാരക്കുണ്ടിലും മലവെളള പാച്ചില്‍ ഉണ്ടായി. ശക്തമായ ഒഴുക്കില്‍ പാറകള്‍ അടക്കം ഒലിച്ചുപോയിട്ടുണ്ട്.

Post a Comment

Previous Post Next Post