സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ കുറവ് ഉണ്ടായി. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4760 രൂപയാണ് ഇന്നത്തെ വില. 3930 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല.
%20(3).jpeg)
Post a Comment