മട്ടന്നൂരിൽ ഭരണം നിലനിര്‍ത്തി എൽഡിഎഫ്



മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ അവസാന റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായതോടെ എൽഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ 21 ഇടങ്ങളിൽ എൽഡിഎഫും 14 ഇടങ്ങളിൽ യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ 7 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 14 സീറ്റുകളില്‍ വിജയിക്കാനായി. ആദ്യ റൗണ്ടുകളില്‍ യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചെങ്കിലും അവസാന റൗണ്ടിൽ എൽഡിഎഫ് തേരോട്ടമാണ് കണ്ടത്.

Post a Comment

Previous Post Next Post