കൂട്ടുപുഴ പഴയ പാലം അടച്ചു; മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

 


ഇരിട്ടി: ഓണം എത്തിയതോടെ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകളും മദ്യവും മറ്റും കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ കര്‍ശന പരിശോധനയുമായി പോലീസ്.

ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും കൂട്ടുപുഴ - മാക്കൂട്ടം അതിര്‍ത്തിയില്‍ പരിശോധന നടക്കും.


പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായി കൂട്ടുപുഴയിലെ പഴയപാലം പോലീസ് ബാരിക്കേഡ് വെച്ച്‌ അടച്ചു. പുതിയ പാലത്തിന് സമീപം പരിശോധന നടക്കുന്നതിനിടെ ചില വാഹനങ്ങള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഇതുവഴി കടന്നു പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതോടെ നടന്നു കടക്കുവാനുള്ള വഴിവെച്ച്‌ വാഹനങ്ങള്‍ കടന്നുപോകാത്ത വിധം പാലം ബാരിക്കേഡ് വെച്ച്‌ അടക്കുകയായിരുന്നു. ഈ പാലം വഴി പേരട്ട, കോളിത്തട്ട്, ഉളിക്കല്‍ തുടങ്ങി മലയോരമേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ കഴിയും എന്നതും പ്രദേശവാസികള്‍ക്ക് പാലം അടക്കുക വഴി മറ്റ് പ്രശ്ങ്ങളൊന്നും ഉണ്ടാക്കുന്നില്ല എന്നതും കണക്കിലെടുത്താണ് ഓണം കഴിയുന്നതുവരെ അടച്ചിടാന്‍ തീരുമാനിച്ചത്.

Post a Comment

Previous Post Next Post