തിരുവനന്തപുരം : സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്.
കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.
കേരളാ പൊലീസിന്റെ മുന്നറിയിപ്പുകള്‍ ഇങ്ങനെ:
യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക. യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളില്‍ കണ്ടുവരുന്നുണ്ട്.
ഇത് പലപ്പോഴും സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം.യാത്രയ്ക്കിടയില്‍ പബ്ലിക്ക്/സൗജന്യ വൈ ഫൈ ഉപയോഗിക്കാതിരിക്കുക, ഉപയോഗിക്കാത്ത പക്ഷം ബ്ലൂ ടൂത്ത് ഓഫ് ചെയ്യുക, അപരിചിതര്‍ നല്‍കുന്ന ചാര്‍ജറുകളും പവര്‍ ബാങ്കുകളും ഉപയോഗിക്കരുത് എന്നിങ്ങനെയുളള നിര്‍ദേശങ്ങളാണ് കേരളാ പൊലീസ് പങ്കുവച്ചിരിക്കുന്നത്.

Post a Comment