വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് 
ദേശീയ നിലവാരത്തിലേക്ക്

 


തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്. ബജറ്റില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് എട്ടുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടുഘട്ടമായി നടപ്പാക്കുന്നത്.


പാര്‍ക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടാകും.

2014ലാണ് രണ്ടുകോടി രൂപ ചെലവില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയത്.

ആദ്യഘട്ടത്തില്‍ ഒരു വര്‍ഷംകൊണ്ട് പാര്‍ക്കിന്റെ സാധ്യതകള്‍ ഉപയോഗിച്ച്‌ 'കണ്ടല്‍ ടൂറിസം പദ്ധതി, കണ്ടല്‍ നടപ്പാത, പാര്‍ക്കില്‍നിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റര്‍ നടപ്പാത, സൈക്കിള്‍ വേ, കുട്ടികള്‍ക്കായുള്ള അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവ ഒരുക്കും. രണ്ടാം ഘട്ടത്തില്‍ സഞ്ചാരികള്‍ക്കും കലാകാരന്മാര്‍ക്കും ഒത്തുകൂടാനും കൂടിക്കാഴ്ചകള്‍ നടത്താനും ആംഫി തിയേറ്റര്‍, മഡ് ഫുട്ബോള്‍ സൗകര്യം, പെഡല്‍ ബോട്ട് സര്‍വീസ്, കയാക്കിങ്, ഫ്ളോട്ടിങ് ഡൈനിങ്, അമ്ബതോളംപേര്‍ക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷന്‍ സ്പേസ്, ഗവേഷകര്‍ക്കായി കണ്ടല്‍ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post