ഡല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
2021ല്‍ 3,872 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2020ല്‍ ഇത് 3,465 ആയിരുന്നു. ഹൃദയാഘാത മരണങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍-10,489. ഗുജറാത്ത് (2,949), കര്‍ണാടക (1,754), മധ്യപ്രദേശ് (1,587), തമിഴ്നാട് (1,274), രാജസ്ഥാന്‍ (1,215) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. അരുണാചല്‍ പ്രദേശിലാണ് ഏറ്റവും കുറവ്-ഒമ്ബത്. ആത്മഹത്യാ നിരക്കും വര്‍ധിച്ചു.

Post a Comment