ഡല്‍ഹി: ഇന്ത്യയില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ വില്‍പ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലെ ചൈനീസ് ഭീമന്‍മാരുടെ കുത്തക തകര്‍ക്കാനാണ് ഈ നീക്കം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ചൈനീസ് മൊബൈല്‍ കമ്ബനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 12,000 രൂപയില്‍ താഴെയുള്ള ഇത്തരം സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്ന ഹാന്‍ഡ്സെറ്റുകളുടെ വില്‍പ്പന നിരോധിക്കാന്‍ ഒരു നീക്കവുമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജ്യത്തെ ഇലക്‌ട്രോണിക്സ് വ്യവസായത്തില്‍ ഇന്ത്യന്‍ കമ്ബനികള്‍ക്കും പങ്കുണ്ട്. എന്നാല്‍ അതിനര്‍ത്ഥം വിദേശ ബ്രാന്‍ഡുകള്‍ ഒഴിവാക്കുക എന്നല്ല. കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ഈ കമ്ബനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണ ശൃംഖല കൂടുതല്‍ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കാന്‍ ഒരു നീക്കവുമില്ല. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്ന് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി പറഞ്ഞു.

Post a Comment