കോഴിക്കോട് : സമയത്തിന് ആശുപത്രിയിലെത്തിച്ചെങ്കിലും ആംബുലന്‍സിന്‍്റെ വാതില്‍ തുറക്കാനാവാത്തതിനാല്‍ സ്കൂട്ടറിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു.
ഫറോക്ക് കരുവന്‍തിരുത്തി എസ് പി ഹൗസില്‍ കോയമോന്‍(66) ആണ് മരിച്ചത്.
വാതില്‍ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന് അത്യഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സര്‍ക്കാര്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന്‍്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സ്കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയില്‍ ഗവ. ബീച്ച് ആശുപത്രിയിലാണ് ഇയാളെ ആദ്യം എത്തിച്ചത്. പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ബീച്ച് ആശുപത്രിയിലെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. ആംബുലന്‍സിന്‍്റെ വാതില്‍ തുറക്കാന്‍ കഴിയാതെവന്നതോടെ ഒടുവില്‍ മഴു ഉപയോഗിച്ച് വാതില്‍ പ്പൊളിക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment